ഡി​ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷം: സി​പി​ഐ നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം അനുവദിച്ചു

By Sooraj Surendran.22 10 2019

imran-azhar

 

 

കൊച്ചി: സിപിഐയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ ഡിഐജി ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ല്‍ദോ എബ്രഹാം അടക്കമുളള സിപിഐ നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. എൽദോ എബ്രഹാം എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരുൾപ്പെടെ പത്ത് പേർക്കാണ് എറണാകുളം സിജെഎം കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഇന്ത്യാ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എല്‍ദോ എബ്രഹാം അടക്കമുളള നേതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയം പ്രതികളെ റിമാൻഡ് ചെയ്യണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾക്ക് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെ അവർ സ്വാധീനിക്കുമെന്നും പോലീസ് കോടതിയിൽ വാദിച്ചു.

 

OTHER SECTIONS