ദിലീപ് ദുബായില്‍ എത്തി

By Anju N P.29 Nov, 2017

imran-azhar

 


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ദുബായിലേക്ക് തിരിച്ചു. തന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിനായി കോടതിയുടെ പ്രത്യേക അനുമതി നേടിയാണ് യാത്ര.

 

ചൊവ്വാഴ്ച രാവിലെ 9.40-നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ദിലീപും അമ്മ സരോജിനിയും ദുബായിലേക്ക് തിരിച്ചത്. ബുധനാഴ്ച രാത്രി ഏഴിന് നാദിര്‍ഷായുടെ ഉമ്മയാണ് കട ഉദ്ഘാടനം ചെയ്യും. നാദിര്‍ഷായും മറ്റുള്ളവരും നേരത്തേ ദുബായിലെത്തി.

 

നാലുദിവസം വിദേശത്തു സന്ദര്‍ശനത്തിനായി ആറു ദിവസത്തേക്കാണ് കോടതി ദിലീപിന് പാസ്പോര്‍ട്ട് വിട്ടുനല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ദിലീപ് അങ്കമാലി കോടതിയിലെത്തി പാസ്പോര്‍ട്ട് കൈപ്പറ്റി. ദിലീപിന്റെ യാത്രയെ സംശയത്തോടെയാണ് പോലീസ് നോക്കിക്കാണുന്നത്. വിദേശയാത്ര അനുവദിക്കരുതെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി അംഗീകരിച്ചില്ല.

 

OTHER SECTIONS