ദിലീപ് കോഴ നല്‍കിയെന്ന് ആരാപണം: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

By praveen prasannan.17 Jul, 2017

imran-azhar

ചാലക്കുടി: ദിലീപ് ഉടമയായ ഡി സിനിമാസിന് പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ അഴിമതി ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. തിങ്കളാഴ്ച ചേര്‍ന്ന ചാലക്കുടി നഗരസഭാ യോഗത്തിന്‍റേതാണ് ശുപാര്‍ശ.

യു ഡി എഫ് ഭരണകാലയളവില്‍ 2014ല്‍ ആണ് തിയേറ്ററിന് നഗരസഭാ കൌണ്‍സില്‍ പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതിനായി 20 ലക്ഷം രൂപ ദിലീപ് കോഴ നല്‍കിയെന്നാണ് ഇടതുമുന്നണി അംഗങ്ങളുടെ ആരോപണം.

ഇതിന് പുറമെ ടൌണ്‍ ഹാള്‍ നിര്‍മ്മാണത്തിനും ദിലീപ് അഞ്ച് ലക്ഷം രൂപ നല്‍കിയെന്ന് ആരോപണമുയര്‍ന്നു. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും മുന്പ് പ്രതിപക്ഷമായ യു ഡി എഫ് കൌണ്‍സില്‍ യോഗത്തില്‍ നിന്നിറങ്ങിപ്പോയി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS