ദിലീപിന് ചെലവിന് 200 രൂപ മണിയോര്‍ഡര്‍ അയച്ചു നല്‍കി

By praveen prasannan.18 Jul, 2017

imran-azhar

ആലുവ: ജയിലില്‍ കഴിയുന്ന ദിലീപിന് ജയിലിലെ ചെലവുകള്‍ക്കായി 200 രൂപ മണിയോഡര്‍ സഹോദരന്‍ അനൂപ് അയച്ച് നല്‍കി. അനൂപ് തിങ്കളാഴ്ച ദിലീപിനെ സന്ദര്‍ശിച്ചപ്പോള്‍ പണം ഇല്ലാത്ത കാര്യം ദിലീപ് അറിയിച്ചിരുന്നു.

സഹോദരന്‍ ഇക്കാര്യം ജയിലധികൃതരെ അറിയിച്ചപ്പോള്‍ മണിയോര്‍ഡറായി അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ബന്ധുക്കളെയും വക്കീലിനെയും മറ്റും ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യാനാണ് പണം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഫോണ്‍ ചെയ്യാം. മൂന്ന് നന്പറിലേക്ക് മാത്രമാണ് വിളിക്കാനാവുക. ഈ നന്പറുകള്‍ ജയില്‍ സൂപ്രണ്ടിന് നേരത്തേ നല്‍കണം.

തടവുകാര്‍ക്ക് ജയിലില്‍ 800 രൂപ സര്‍ക്കാര്‍ കാന്‍റീന്‍ അലവന്‍സ് അനുവദിക്കുന്നുണ്ട്. എന്നാല്‍ ദിലീപിന് ഇത് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് അനൂപ് മണിയോര്‍ഡര്‍ അയച്ചത്.

അനൂപും ബന്ധുക്കളായ സുനില്‍, സുരാജ് എന്നിവരാണ് ദിലീപിനെ കണ്ടത്. ദിലീപുമായി സംസാരിക്കാന്‍ ജയില്‍ അധികൃതര്‍ പത്ത് മിനിട്ട് അനുവദിച്ചു.

 

OTHER SECTIONS