ദിലീപിന് ഗോള്‍ഡന്‍ വിസ അനുവദിച്ച് ദുബായ് സര്‍ക്കാര്‍

By priya.17 06 2022

imran-azhar

ദുബായ് സര്‍ക്കാര്‍ നടന്‍ ദിലീപിന് ഗോള്‍ഡന്‍ വിസ അനുവദിച്ചു.നടി അക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടക്കുന്നതിനിടെ കോടതിയുടെ അനുമതിയോടെ ദിലീപ് വിദേശത്തേക്ക് തിരിച്ചു.നേരത്തെ നടീനടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പ്രിഥ്വിരാജ്, നൈല ഉഷ, ആസിഫ് അലി, മിഥുന്‍ രമേശ്, മീര ജാസ്മിന്‍, ആശാ ശരത്, ലാല്‍ ജോസ്, ഫഹദ് ഫാസില്‍ നസ്റിയ നാസിം. സിദ്ദിഖ് എന്നിവരും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

 

ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. 2018ലാണ് യുഎഇ സര്‍ക്കാര്‍ രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതിക്ക് തുടക്കമിടുന്നത്.

 

 

 

OTHER SECTIONS