ദിലീപിന് കുരുക്ക് മുറുകുന്നു , വ്യാജ ചികിത്സാ രേഖകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചതായി അന്വേഷണ സംഘം

By sruthy sajeev .19 Oct, 2017

imran-azhar


കൊച്ചി. യുവനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തപെ്പട്ട നടന്‍ ദിലീപ് വ്യാജ രേഖകള്‍ ഉണ്ടാക്കിയതായി അന്വേഷണ സംഘം. നടി ആക്രമിക്കപെ്പട്ട സമയത്ത് ആശുപത്രിയിലാണെന്നു വരുത്തി തീര്‍ക്കാന്‍ വ്യാജരേഖയുണ്ടാക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായാണു കണ്ടെത്തല്‍. നടി ആക്രമിക്കപെ്പട്ട സമയത്ത് താന്‍ ചികില്‍സയില്‍ ആയിരുന്നുവെന്ന് ദിലീപ് മൊഴി നല്‍കിയിരുന്നു.

 

ഇതു തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും ഹാജരാക്കി. എന്നാല്‍ ഇവ വ്യാജമാണെന്നും സംഭവസമയത്ത് ദിലീപ് സിനിമാ ലൊക്കേഷനുകളില്‍ എത്തിയിരുന്നതായും പൊലീസ് പറയുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന സാഹചര്യത്തില്‍ വന്നിരിക്കുന്ന പുതിയ കണ്ടെത്തലുകള്‍ ദിലീപിനു തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ്
അന്വേഷണ സംഘം. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരകഷിക്കല്‍, തൊണ്ടിമുതല്‍ സൂകഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ദിലീപിനെതിരെ ചുമത്തും.

 

കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപേ്പാര്‍ട്ടും പൊലീസ് തയാറാക്കിയിട്ടുണ്ട്.
നിയമവിദഗ്ധരും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനുശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സമീപകാലത്തു കേരള പൊലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂകഷ്മവുമായ കുറ്റപത്രമാണിതെന്നാണ് വകുപ്പില്‍നിന്നു തന്നെയുള്ള വിലയിരുത്തല്‍. കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയാണെന്നും സൂചനകളുണ്ട്.

 

OTHER SECTIONS