അമ്മയുടെ വിവാദ തീരുമാനത്തിൽ പ്രതികരണവുമായി ദിലീപ്; നിരപരാധിത്വം തെളിയിച്ചിട്ടേ അമ്മയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉള്ളു

By Sooraj S.28 Jun, 2018

imran-azhar

 

 

കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തത് വളരെയധികം വിവാദമായിരിക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപ്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ അമ്മയിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നാണ് താരം പ്രതികരിച്ചിരിക്കുന്നത്. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് തിരുപ്പതിയിലായിരുന്നു ദിലീപ്. മാധ്യമങ്ങൾ വഴിയാണ് താരം വിവാദ വിഷയം അറിയുന്നത് തുടർന്നാണ് താരത്തിന്റെ പ്രതികരണം. ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് തീരുമാനം അറിയിച്ചത്. അതോടൊപ്പം അമ്മയിലേക്ക് തിരിച്ചെടുത്ത തീരുമാനത്തോട് താരം നന്ദി പറയുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെ ഫിയോക്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ദിലീപിനെ മാറ്റിയിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയതോടെ തിരിച്ചെടുക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ അമ്മയിൽ എടുത്ത നിലപാട് തന്നെയാണ് താരം ഫിയോക്കിലും എടുത്തത്.

 

മോഹൻലാൽ പ്രസിഡന്റ് ആയി സ്ഥാനമേറ്റ്‌ ആദ്യമായി എടുത്ത തീരുമാനമാണ് ദിലീപിനെ തിരിച്ചെടുക്കൽ. തീരുമാനത്തിൽ പ്രതിഷേധിച്ച് എ ഐ വൈ എഫ്‌ പ്രവർത്തകർ കൊച്ചി ഫിലിം ചേംബർ ആസ്ഥാനത്ത് മോഹൻലാലിൻറെ കോലം കത്തിച്ചു. അതിനിടയിലാണ് ദിലീപിന്റെ പ്രതികരണം. തീരുമാനവുമായി ബന്ധപ്പെട്ട് വിവാദം രൂക്ഷമായിട്ടും അമ്മയുടെ തലപ്പത്തിരിക്കുന്നവർ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതെ സമയം നടിമാരുടെ കൂട്ടരാജിയും സംഘടനയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.