ദിലീപിന്‌റെ ആവശ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍

By Kavitha J.14 Jun, 2018

imran-azhar

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം സി.ബി.ഐയ്ക്ക് നല്‍കണമെന്ന ദിലീപിന്‌റെ ആവശ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. കേസിന്‌റെ വിചാരണ തടസ്സപ്പെടുത്താന്‍ ദിലീപ് മനപ്പൂര്‍വ്വം ശ്രമിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട് കൊടുക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. അതേ സമയം, ദിലീപിന്റെ കേസ് അന്വേഷിക്കുന്നതിനെ സംബന്ധിച്ച കൃത്യമായ നിലപാട് നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് ഇതിന് മുന്‍പ് ആഭ്യന്തര സെക്രട്ടറിക്കും ദിലീപ് കത്ത് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

 


നിരപരാധിയായ തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്നാണും ഈ സാഹചര്യത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

OTHER SECTIONS