ദിലീപ് വിഷയം: സെബാസ്റ്റ്യന്‍ പോളിനെ തള്ളി മകന്‍

By praveen prasannan.14 Sep, 2017

imran-azhar

കൊച്ചി : ദിലീപിനെ അനുകൂലിച്ച് ലേഖനമെഴുതിയ അഡ്വ. സെബാസ്റ്റ്യന്‍ പോളിനെ തള്ളി മകന്‍ റോണ്‍ ബാസ്റ്റിന്‍. സെബാസ്റ്റ്യന്‍ പോള്‍ ചീഫ് എഡിറ്ററായ ഓണ്‍ലൈ പോര്‍ട്ടലിലാണ് അദ്ദേഹം ദിലീപിനെ അനുകൂലിച്ച് എഴുതിയിരുന്നത്.

ഫേസ്ബുക്കിലൂടെയാണ് പിതാവിന്‍റെ നിലപാടിനോട് വിയോജിക്കുന്നതായി അഡ്വ. റോണ്‍ ബാസ്റ്റിന്‍ വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ എഡിറ്റോറിയല്‍ ബോര്‍ഡിലുളള അംഗവും റൊണ്‍ ബാസ്റ്റിന്‍ അനുകൂലിച്ച് രംഗത്ത്യ് വന്നിട്ടുണ്ട്.

ചീഫ് എഡിറ്റര്‍ എഴുതിയ ലേഖനത്തോട് വിയോജിക്കുന്നതായാണ് റോണ്‍ ബാസ്റ്റിന്‍ കുറിച്ചത്. സഹാനുഭൂതി കുറ്റമല്ല ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉയരണം എന്ന ലേഖനത്തിലാണ് സെബാസ്റ്റ്യന്‍ പോള്‍ നിലപാട് വ്യക്തമാക്കിയത്.

OTHER SECTIONS