നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഡ്രൈവർ കൂറുമാറി പ്രതിഭാഗം ചേർന്നു

By Vidya.14 10 2021

imran-azhar

 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണി കൂറുമാറി പ്രതിഭാഗം ചേർന്നു.കൂറുമാറിയതിനെ തുടർന്ന് ഇയാളെ ഇന്നലെ പ്രൊസിക്യൂഷൻ ക്രോസ് വിസ്താരം ചെയ്തു.ദിലീപ് അടക്കം ഒൻപത് പ്രതികളുള്ള കേസിൽ ഇതുവരെ 180 സാക്ഷികളുടെ ക്രോസ് വിസ്താരം പൂർത്തിയാക്കിയിട്ടുണ്ട്.

 

 


കഴിഞ്ഞയാഴ്ച തുടങ്ങിയ വിസ്താരം ശനിയാഴ്ച വരെ തുടരും.നേരത്തെ ദിലീപിന്റെ ഭാര്യയും 34ാം സാക്ഷിയുമായ നടി കാവ്യ മാധവനും കൂറുമാറിയിരുന്നു.

 

 


2017 ഫെബ്രുവരി പതിനേഴിന് തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആക്രമിക്കുകയും ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തിയെന്നുമാണ് കേസ്.

 

 

OTHER SECTIONS