By Web Desk.16 05 2022
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടലുടമയുമായ ശരത് അറസ്റ്റില്‍. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടരന്വേഷണ കേസിലെ ആദ്യ അറസ്റ്റാണിത്.
ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ശരത്തിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. തെളിവ് നശിപ്പിച്ചതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത് ആണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. കേസിലെ വി.ഐ.പിയെന്ന് സംശയിക്കപ്പെടുന്ന ആളാണ് ശരത്.