സിനിമയില്‍ നിന്ന് പിന്മാറിയത് ബാലചന്ദ്രകുമാര്‍; ദിലീപിന് ഇരുട്ടടിയായി റാഫിയുടെ മൊഴി

By Avani Chandra.24 01 2022

imran-azhar

 

സിനിമയില്‍ നിന്ന് പിന്‍മാറിയത് താനാണെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിവച്ച് സംവിധായകന്‍ റാഫി. ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് റാഫി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിനിമയില്‍ നിന്ന് പിന്‍മാറിയതായി അറിയിച്ചത് ബാലചന്ദ്രകുമാര്‍ തന്നെയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് ഇക്കാര്യം അറിയിച്ചത്. ബാലചന്ദ്രകുമാറിന് മന:പ്രയാസം ഉണ്ടായി, ദേഷ്യമുള്ളതായി അറിയില്ല. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ മടിയായതിനാല്‍ പിന്മാറിയെന്ന ദിലീപിന്റെ വാദവും റാഫി തള്ളി.

 

ഒരു പ്രമുഖ ചാനലിന് ബാലചന്ദ്രകുമാര്‍ നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തിരക്കഥാകൃത്ത് റാഫിയില്‍ നിന്ന് വിവരം തേടിയത്. വെളിപ്പെടുത്തല്‍ നടത്തിയത് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് താന്‍ സ്വമേധയാ പിന്മാറിയ കാര്യം റാഫിക്ക് അറിയാമെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍. തന്റെ ചിത്രത്തില്‍ നിന്ന് ദിലീപ് പിന്മാറിയതിലുള്ള വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്നായിരുന്നു ദിലീപിന്റെ ആരോപണം.

 

OTHER SECTIONS