ഇടതു സ്ഥാനാര്‍ത്ഥിയായി രഞ്ജിത്ത്; കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കും

By Rajesh Kumar.01 03 2021

imran-azhar

 

കോഴിക്കോട്: ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. കോഴിക്കോട് നോര്‍ത്തില്‍, എ. പ്രദീപ് കുമാറിന് പകരമാണ് രഞ്ജിത്ത് മത്സരിക്കുക.

 

മത്സരിക്കാന്‍ തയ്യാറാണെന്ന് സിപിഎം നേതൃത്വത്തെ ഇടതുസഹയാത്രികനായ രഞ്ജിത് അറിയിച്ചു.

 

കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ നാല് സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല.

 

യുഡിഎഫ് കോഴിക്കോട് നോര്‍ത്തില്‍ കെ.എസ്.യു അധ്യക്ഷന്‍ അഭിജിത്തിനെയാണ് പരിഗണിക്കുന്നത്.

 

നേരത്തെ നടന്മാരായ ഇടവേള ബാബു, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവര്‍ കോണ്‍ഗ്രസില്‍ ചേക്കേറിയിരുന്നു.

 

നടി പാര്‍വതി തിരുവോത്തിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് വാര്‍ത്ത വന്നിരുന്നെങ്കിലും പാര്‍വതി നിഷേധിച്ചിരുന്നു.

 

 

 

OTHER SECTIONS