നവജാത ശിശുക്കള്‍ക്ക് ആധാര്‍ രജിസ്ട്രേഷൻ: ജില്ലാ ആശുപത്രികളിൽ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി

By BINDU PP .24 Nov, 2017

imran-azhar

 

 

തിരുവനന്തപുരം: നവജാത ശിശുക്കള്‍ക്ക് ആധാര്‍ രജിസ്ട്രേഷന് സൗകര്യമുണ്ടാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ താലൂക്ക് ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

 

അക്ഷയ കേന്ദ്രങ്ങള്‍ ജനസൗഹൃദമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അക്ഷയയുടെ വാര്‍ഷികാഘോഷവും നവജാത ശിശുക്കളുടെ ആധാര്‍ രജിസ്ട്രേഷന്റെ സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് ആധാര്‍ മെഷീന്‍ വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായത്തിന്റെ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

OTHER SECTIONS