ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

By Anju N P.05 Feb, 2018

imran-azhar

 


ഹൂസ്റ്റണ്‍: പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. മുംബൈയില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍.

 

ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്ര മേല്‍ശാന്തി ശ്രീകക്കാട്ടുമന ശശീധരന്‍ കാര്‍മികത്വത്തിലായിരുന്നു വിവാഹം.

 

എജിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

 

2002ലായിരുന്നു അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ ദിവ്യ ഉണ്ണി വിവാഹം കഴിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ ഇരുവരും വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.

 

ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി.

 

 

OTHER SECTIONS