ആരോഗ്യനില വീണ്ടെടുത്തു; ഡി കെ ശിവകുമാർ ആശുപത്രി വിട്ടു

By Sooraj Surendran .13 11 2019

imran-azhar

 

 

ബംഗളുരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ഡി കെ ശിവകുമാർ ആശുപത്രിവിട്ടു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും നെഞ്ചുവേദനയെയും തുടർന്ന് നവംബർ ഒന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഞ്ചസാരയുടെ അളവിലുള്ള വ്യതിയാനങ്ങളും മൂലം നവംബര്‍ ഒന്നിന് ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിറ്റേ ദിവസം തന്നെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ മൂന്നിനാണ് ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. 25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ഡല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്.കോടതി അനുമതി ഇല്ലാതെ രാജ്യം വിടരുതെന്ന ഉപാധിയും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്.

 

OTHER SECTIONS