ഡല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ മരിച്ചു

By praveenprasannan.23 05 2020

imran-azhar

ന്യൂഡല്‍ഹി: കോവിഡ് 19 ബാധിച്ച് ഡല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ മരിച്ചു.ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്ന ഡോ. ജിതേന്ദ്രനാഥ് പാണ്ഡേ (78) ആണ് മരിച്ചത്.


കോവിഡ് ബാധിതരുടെ ചികിത്സ നടക്കുന്നത് ഈ വിഭാഗത്തിലാണ് . മുതിര്‍ന്ന ഡോക്ടറായ സംഗീത റെഡ്ഡിയാണ് ഡോ. ജിതേന്ദ്രനാഥ് പാണ്ഡേയുടെ മരണം ട്വിറ്ററിലൂടെ അറിയിച്ചത്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഡല്‍ഹി. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവിടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS