മണ്ണില്‍ കുഴിച്ചിട്ട ചോ​ര​ക്കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ നായക്കുട്ടി

By anju.19 05 2019

imran-azhar

ബാങ്കോക്: അമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് പുതുജീവന്‍ നല്‍കി പിങ്‌പോങ് എന്ന നായക്കുട്ടി. മേയ് 15ന് വടക്കുകിഴക്കന് തായ്‌ലന്‍ഡിലെ നകോണ്‍ റാചാസിമ പ്രവിശ്യയിലാണ് സംഭവം. ജന്മം നല്‍കിയ ശേഷം ആണ് കുഞ്ഞിനെ 15കാരി സമീപത്തെ കൃഷിയിടത്തിലെ അഴുക്കുചാലില്‍ കുഴിച്ചിട്ട് കടന്നുകളഞ്ഞപ്പോള്‍ പിങ്‌പോങ് എന്ന നായക്കുട്ടി മണ്ണു നീക്കി രക്ഷപ്പെടുത്തുകയായിരുന്നു.

 

പതിവില്ലാത്ത വിധം നായ്ക്കുട്ടിയുടെ കുര കേട്ടാണ് യജമാനന്‍ സംഭവസ്ഥലത്തേക്ക് ശ്രദ്ധിക്കുന്നത്. കുഞ്ഞിനെ കണ്ടയുടന്‍ ആശുപത്രിയിലെത്തിച്ചു. അന്വേഷണത്തില്‍ പൊലീസ് കൗമാരക്കാരിയായ പ്രതിയെ കണ്ടെത്തി. മാതാപിതാക്കളെ പേടിച്ചാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് അമ്മ പൊലീസിനോട് വെളിപ്പെടുത്തിയത് . കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി . അതെ സമയം അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

OTHER SECTIONS