By Priya.29 06 2022
പാനിപ്പത്ത്:സ്വകാര്യ ആശുപത്രിയില്‍ മുത്തശ്ശിക്ക് ഒപ്പം കിടക്കുകയായിരുന്ന രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു. ഹരിയാനയിലെ പാനിപ്പത്തിലാണു സംഭവം. മരിച്ച കുഞ്ഞിനെ തെരുവുനായ വലിച്ചിഴച്ചു പുറത്തേക്കു കൊണ്ടുപോയി ഉപേക്ഷിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണു സംഭവമുണ്ടായതെന്നു പൊലീസ് പറഞ്ഞു. മുത്തശ്ശിക്ക് ഒപ്പം നിലത്തു കിടന്നിരുന്ന കുഞ്ഞിനെയാണു നായ കടിച്ചത്. നായ ആശുപത്രിയിലേക്കു കയറുന്നത് ആരും കണ്ടിട്ടില്ലെന്നാണു റിപ്പോര്‍ട്ട്.കുഞ്ഞിനെ കാണാതായതോടെ ബന്ധുക്കള്‍ ആശുപത്രിയിലെ അലാം അടിച്ചു.ഇതേ തുടര്‍ന്ന് തിരച്ചില്‍ നടത്തുകയുമായിരുന്നു.
തെരുവുനായ കടിച്ചനിലയില്‍ ആശുപത്രിക്കു പുറത്തു കണ്ടെത്തിയ കുഞ്ഞ് മരിച്ചതായി പിന്നീടു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു സംഭവം വ്യക്തമായതെന്ന് ഇന്‍സ്പെക്ടര്‍ വിജയ് കുമാര്‍ പറഞ്ഞു. ഉത്തര്‍പ്രദേശുകാരായ കുടുംബം യുവതിയുടെ പ്രസവത്തിനായാണു പാനിപ്പത്തില്‍ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി.