ചികിത്സയിലായ ഉടമയെ കാണാന്‍ ഒരാഴ്ചയോളം ആശുപത്രിക്ക് മുന്നില്‍ കാത്തുനിന്ന് വളര്‍ത്തുനായ

By Veena Viswan.23 01 2021

imran-azhar

തുര്‍ക്കി: ആശുപത്രിക്ക് മുന്നില്‍ ഒരാഴ്ച സുഖമില്ലാതെ കിടക്കുന്ന തന്റെ ഉടമയെ കാണാന്‍ കാത്തുനില്‍ക്കുന്ന് ബോണ്‍കക്ക് എന്ന നായയാണ് ഇപ്പോള്‍ സാമൂഹികമാദ്ധ്യമങ്ങളിലെ താരം.

 

തലച്ചോറിലെ തകരാറിനെ തുടര്‍ന്ന് 68കാരനായ സെമല്‍ സെന്‍ടര്‍ക്കിനെ ജനുവരി 14നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ കൊണ്ടുപോയ ആംബുലന്‍സിനെ പിന്തുടര്‍ന്ന് ആശുപത്രിക്ക് മുന്നിലെത്തിയ ബോണ്‍കക്ക് കവാടത്തിന് മുന്നില്‍ കാത്തുനില്‍പ്പായി. എല്ലാ ദിവസവും രാവിലെ കവാടത്തിന് മുന്നിലെത്തി പ്രതീക്ഷയോടെ കാത്തുനില്‍ക്കുന്ന അവള്‍ക്ക് പലരും ഭക്ഷണവും കൊടുത്തു.

 

ഉടമയുടെ മകള്‍ പല തവണ ബോണ്‍കക്കിനെ വീട്ടില്‍ കൊണ്ടുപോയെങ്കിലും അവള്‍ വീട്ടില്‍ നിന്ന് ഓടി ആശുപത്രിക്ക് മുന്നിലെത്തും.

 

സെന്‍ടുര്‍ക്ക് ആശുപത്രി വിട്ടതോടെ ബോണ്‍കക്ക് സന്തോഷത്തോടെ അദ്ദേഹത്തിന്റെ അരികിലെത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

 

OTHER SECTIONS