ഫോണില്‍ ഇനി 'ഹലോ'യ്ക്ക് പകരം 'വന്ദേമാതരം' ; ഉത്തരവിറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

By priya.02 10 2022

imran-azhar

 

മുംബൈ: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും പൗരന്മാരില്‍ നിന്നോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നോ ഫോണ്‍ കോളുകള്‍ എടുക്കുമ്പോള്‍ 'ഹലോ' എന്ന വാക്കിന് പകരം 'വന്ദേമാതരം' എന്ന് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇത് നിര്‍ബന്ധമാക്കിക്കൊണ്ട് മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ശനിയാഴ്ച ഉത്തരവ് പുറത്തിറക്കി.സര്‍ക്കാര്‍ ധനസഹായമുള്ള സ്ഥാപനങ്ങളിലും ഇതു പാലിക്കണം.


'ഹലോ' എന്ന വാക്ക് പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണമാണെന്നും അത് ഒഴിവാക്കി 'വന്ദേമാതരം' ഉപയോഗിച്ച് തുടങ്ങണമെന്നും ഉത്തരവില്‍ പറയുന്നു.ഈ നിര്‍ദേശം ആദ്യം മുന്നോട്ടുവച്ചത് മന്ത്രി സുധീര്‍ മുന്‍ഗന്തിവാറാണ്.പിന്നീട് ഇതില്‍ നിന്ന് പിന്മാറിയെങ്കിലും ദേശീയതയെ പ്രതിഫലിപ്പിക്കുന്ന തത്തുല്യമായ ഏത് വാക്കും ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു.

 

 

OTHER SECTIONS