ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ ഫാഷൻ മോഡൽ

By Sooraj Surendran.17 09 2020

imran-azhar

 

 

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാതിക്രമണ പരാതിയുമായി മുൻ ഫാഷൻ മോഡൽ രംഗത്ത്. ഏമി ഡോറിസ് ആണ് ട്രംപിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 1997 സെപ്റ്റംബര്‍ മാസം അഞ്ചിന് അമേരിക്കയിലെ ന്യൂയോര്‍ക്കിൽ ടൂര്‍ണമെന്റ് നടന്ന സ്റ്റേഡിയത്തിലെ വിഐപി ബോക്സിലെ ശുചിമുറിയുടെ പുറത്തു വെച്ചാണ് പീഡനം നടന്നതെന്നാണ് എമിയുടെ പരാതി. ബ്രിട്ടീഷ് ദിനപത്രമായ ഗാര്‍ഡിയന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് യുവതിയുടെ പ്രതികരണം. സംഭവത്തെ കുറിച്ച് എമി ഡോറിസ് പറയുന്നതിങ്ങനെ: “ശുചിമുറിയുടെ പുറത്തുവെച്ച് എന്‍റെ തൊണ്ട വരെ അയാളുടെ നാവ് തള്ളികയറ്റി. ആ സമയം ഞാൻ അയാളെ ഉന്തി മാറ്റാൻ ശ്രമിചെങ്കിലും അയാള്‍ കൂടുതൽ ബലത്തിൽ എന്നെ പിടിച്ചു നിര്‍ത്തുകയായിരുന്നു. എന്‍റെ ശരീരത്തിലെ പിൻഭാഗത്തും പുറത്തും സ്തനങ്ങളിലം എല്ലാം അയാള്‍ കയറിപ്പിടിക്കുകയും ചെയ്തു.” എനിക്ക് രക്ഷപെടാൻ പറ്റുമായിരുന്നില്ല.” എമി പറഞ്ഞു.

 

OTHER SECTIONS