ട്രംപിനെതിരെ ലൈംഗിക ആരോപണവുമായി എഴുത്തുകാരി

By Sooraj Surendran .22 06 2019

imran-azhar

 

 

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി യുഎസ് ഫാഷൻ മാസിക എഴുത്തുകാരി ജീൻ കരോൾ രംഗത്ത്. കരോൾ പുറത്തിറക്കിയ പുതിയ പുസ്തകത്തിലാണ് ട്രംപിനെതിരായ പരാമർശങ്ങൾ. 1990ലാണ് സംഭവം. മാന്‍ഹാട്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വച്ച് ട്രംപ് തന്നെ ബലപ്രയോഗത്തിലൂടെ കീഴടക്കിയെന്നും, ലൈംഗികമായി അധിക്ഷേപിച്ചുവെന്നും കരോൾ പറയുന്നു. ഭയം കാരണമാണ് അന്ന് സംഭവം പോലീസിനോട് പറയാതിരുന്നതെന്നും കരോൾ വ്യക്തമാക്കുന്നു. യുഎസിലെ പ്രശസ്ത എഴുത്തുകാരിയാണ് ജീൻ കരോൾ. വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് വ്യാപക പ്രതിഷേധമാണ് ട്രംപിനെതിരെ ഉയർന്നിരിക്കുന്നത്.

OTHER SECTIONS