മെക്സിക്കോ അതിർത്തി അടക്കും; നിലപാട് കടുപ്പിച്ച് ട്രംപ്

By Sooraj Surendran.25 04 2019

imran-azhar

 

 

വാഷിംഗ്ടൺ: മെക്സിക്കോ അതിർത്തി അടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭയാർത്ഥികളെ മെക്സിക്കോ തടയാത്തതിനെ തുടർന്നാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. അതേസമയം മെക്സിക്കോ അതിർത്തി ട്രംപ് അടച്ചാൽ അമേരിക്ക- മെക്സിക്കോ വ്യാപാരബന്ധം എന്നന്നേക്കുമായി നിലക്കും. കുടിയേറ്റക്കാർ കാരണം രാജ്യത്ത് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ഏകദേശം ഇരുപതിനായിരത്തോളം അഭയാർത്ഥികൾ മെക്സിക്കോ അതിർത്തി കടക്കാൻ തയ്യാറായിരിക്കുകയാണെന്നും മെക്സിക്കോ ഇത് അനുവദിക്കരുതെന്നും ട്രംപ് പറഞ്ഞു. മെക്സിക്കോ അഭയാർത്ഥികളെ തടഞ്ഞില്ലെങ്കിൽ തങ്ങൾ അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ അയക്കുമെന്നും ട്രംപ് വ്യക്തമാക്കി.

OTHER SECTIONS