ഡൊണാള്‍ഡ് ട്രംപ് 24ന് ഇന്ത്യയിലെത്തും

By online desk .11 02 2020

imran-azhar


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24, 25 തീയതികളില്‍ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം ഇതാദ്യമായാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്.


ന്യൂഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന ട്രംപ് അഹമ്മദാബാദും സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൗഹൃദ സന്ദര്‍ശനത്തെക്കുറിച്ച് മോദിയും ട്രംപും ടെലിഫോണില്‍ സംസാരിച്ചുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പറഞ്ഞു. സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചിരുന്നു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2010ലും 2015ലുമാണ് ഒബാമ ഇന്ത്യയിലെത്തിയത്.

 


ഡൊണാള്‍ഡ് ട്രംപിനോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മെലാനിയ ട്രംപും എത്തും. ഗുജറാത്തിലെത്തുന്ന ഇരുവരും ഗാന്ധി സ്മാരകങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

OTHER SECTIONS