ഫേസ്ബുക്കും ട്വിറ്ററും വിലക്കി; സ്വന്തമായി സാമൂഹിക മാധ്യമം ആരംഭിച്ച് ട്രംപ്

By Vidya.21 10 2021

imran-azhar

 


വാഷിംഗ്ടൺ: ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും വിലക്ക് മറികടക്കാൻ പ്രസിഡന്റ് സ്വന്തം സാമൂഹിക മാധ്യമം ആരംഭിക്കുന്നു.ട്രൂത്ത് സോഷ്യൽ എന്ന് പേരിട്ട ആപ്പ് അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും.

 

 

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനുവരിയിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് ട്രംപിന് ഫേസ്ബുക്കും ട്വിറ്ററും വിലക്ക് ഏർപ്പെടുത്തിയിരുന്നു.ഇതിനെതിരെയാണ് ട്രംപ് മീഡീയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ കീഴിൽ പുതിയ ആപ്പ് പ്രവർത്തിക്കുക.

 

 


സാമൂഹിക മാധ്യമ ഭീമന്മാരുടെ അഹങ്കാരത്തിനെതിരെ പോരാടാൻ വേണ്ടിയാണ് താൻ ഈ പുതിയ സാമൂഹിക മാധ്യമം ആരംഭിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.ഫേസ്ബുക്കും ട്വിറ്ററും ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ട്രംപ് മാസങ്ങളായി കഠിനപ്രയത്നം ചെയ്യുകയാണ്.

 

 

 

OTHER SECTIONS