ക്ഷേത്രങ്ങളെ പുകഴ്ത്തുന്ന സി പി എം നയം ഇരട്ടത്താപ്പ് : കുമ്മനം

By praveen prasannan.12 Jan, 2018

imran-azhar

കോഴിക്കോട്: സി പി എം ക്ഷേത്രങ്ങളെ പുകഴ്ത്തി ഇപ്പോള്‍ രംഗത്ത് വരുന്നത് ഇരട്ടത്താപ്പിന്‍റെ ഭാഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കഴിഞ്ഞ അര നൂറ്റാണ്ടായി ഹൈന്ദവ മുന്നേറ്റത്തിന് ഒളിഞ്ഞും തെളിഞ്ഞും തടയിടാന്‍ ശ്രമിക്കുകയായിരുന്നു സി പി എം.

ക്ഷേത്രവും ഹിന്ദുവും പിന്‍തിരിപ്പനാണെന്നാണ് അണികളെ സി പി എം പഠിപ്പിച്ചത്. അത് വര്‍ഗ്ഗീയവുമാണെന്ന് പറഞ്ഞ് അവരെ ക്ഷേത്രങ്ങള്‍ക്കെതിരെ അണിനിരത്തുകയും ചെയ്തു സി പി എം~ കുമ്മനം പറഞ്ഞു.

ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കുമ്മനം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

ക്ഷേത്രങ്ങളില്‍ നന്മയുണ്ടെന്നാണ് ജയരാജന്‍ അഭിപ്രായപ്പെട്ടത്.

 

OTHER SECTIONS