ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By Online Desk.12 10 2018

imran-azhar

 

 

തിരുവനന്തപുരം : സ്മാര്‍ട്ട് സിറ്റിയ്ക്ക് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ ഐ ടി പദ്ധതിയായ 'ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇരുപത് ഏക്കറിലായി 1500 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അസറ്റ് ഹോംസ്, ടോറസ് ഇന്ത്യ, എംബസ്സി എന്നീ വമ്പന്‍ കമ്പനികളുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ നടത്തിപ്പ്. 12 ലക്ഷം ചതുരശ്ര അടിയിലുള്ള ലോകോത്തര നിലവാരത്തിലുള്ള എന്റര്‍ടെയിന്‍മെന്റ് സെന്റര്‍, 315 യുണിറ്റ് വീടുകള്‍, 33 ലക്ഷം ചതുരശ്ര അടിയിലുള്ള വര്‍ക്കിംഗ്‌സപേസ് എന്നിവയാണ് ടെക്‌നോപാര്‍ക്കിനുള്ളിലെ പദ്ധതി പ്രദേശത്ത് ഒരുങ്ങുന്നത്. പദ്ധതിയോട് അനുബന്ധിച്ച് ആരംഭിക്കുന്ന ടോറസ് സെന്‍ട്രം മാളില്‍ സംസ്ഥാനത്തെ ആദ്യത്തെ ഐ മാക്‌സ് തീയറ്ററും പ്രവര്‍ത്തനമാരംഭിക്കും. ടെക്‌നോപാര്‍ക്കില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മേയര്‍ അഡ്വ വി കെ പ്രശാന്ത്, ഡോ.ശശി തരൂര്‍ എം പി തുടങ്ങിയവര്‍ പങ്കെടുത്തു.

OTHER SECTIONS