സ്ത്രീധന പീഡനം: 24 കാരിയായ യുവതി തീകൊളുത്തി മരിച്ച നിലയില്‍

By സൂരജ് സുരേന്ദ്രന്‍.27 12 2021

imran-azhar

 

 

റാഞ്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ജാര്‍ഖണ്ഡില്‍ 24 കാരിയായ യുവതി തീകൊളുത്തി ആത്മഹത്യ ചെയ്തു.

 

ഹസാരിബാഗ് സ്വദേശിനി ബസന്തി ദേവിയാണ് മരിച്ചത്. വിവാഹശേഷം കൂടുതല്‍ സ്ത്രീധനവും ഇരുചക്രവാഹനവും ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

 

ഇതിനെ ചൊല്ലി ഭർത്താവ് അംഗദ് സാവോയും ബസന്തിയും തമ്മിൽ തർക്കങ്ങളും പതിവായിരുന്നു.

 

യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവിനും അമ്മയ്ക്കും പങ്കുള്ളതായി പൊലീസ് പറഞ്ഞു. ബസന്തിയുടേത് കൊലപാതകമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

സംഭവശേഷം പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഭർതൃവീട്ടുകാർ മുങ്ങിയിരുന്നു.

 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഹസാരിബാഗ് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. യുവതിയുടെ സഹോദരനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

 

OTHER SECTIONS