ഇന്ത്യയിൽ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ല ; കേന്ദ്ര ആരോഗ്യ മന്ത്രി

By online desk .18 10 2020

imran-azhar

ഡൽഹി: ഇന്ത്യയിൽ കോവിഡ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷ വർധൻ. രാജ്യത്ത് കോവിഡ് വാക്‌സിൻ പരീക്ഷണം അവസാനഘത്തിലേക്ക് കടക്കുമ്പോഴാണ് വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇത് വാക്‌സിൻ പ്രയോഗത്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.

 

കോവിഡ് പ്രതിരോധത്തിൽ കേരളത്തിലുണ്ടായ വീഴ്ച്ച മറ്റു സംസ്ഥാനങ്ങൾക്ക് ഒരു പാഠമാണെന്നും പ്രതിരോധ പ്രവർത്തനത്തിലെ വീഴ്ചകൾ എങ്ങനെയാണ് സാഹചര്യങ്ങൾ കൂടുതൽ ഗൗരവകരമാക്കുന്നതെന്നും ഇതിലൂടെ മനസിലാക്കാമെന്നു ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

 കേരളത്തിൽ ആദ്യഘട്ടത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറവായിരുന്നു എന്നാൽ ഓണത്തിന്ശേഷം രോഗികളുടെ എണ്ണം വർധിച്ചു. ഓണാഘോഷത്തിൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചിട്ടില്ല അതോടെ പ്രതിദിന വൈറസ് ബാധിതരുടെ എണ്ണം ഉയർന്നു. മറ്റു സംസ്ഥാനങ്ങൾ കേരളത്തിനുണ്ടായ ഈ വീഴ്ചയിൽ നിന്നും പാഠം ഉൾക്കൊള്ളണം. കോവിഡ് നിയന്ത്രണങ്ങളിൽ വന്ന ഇളവും കേരളത്തിന് തിരിച്ചടിയായെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

OTHER SECTIONS