കൊടുങ്കാറ്റില്‍ ന്യൂസിലന്‍ഡില്‍ പാലം പറന്നുപോയി; ആളപായമില്ല

By anju.27 03 2019

imran-azhar

വെല്ലിംഗ്ടണ്: പടിഞ്ഞാറന്‍ ന്യൂസിലന്‍ഡിലെ തീരപ്രദേശത്തുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ പാലം തകര്‍ന്നു വീണു. ഫ്രാന്‍സ് ജോസഫ് നഗരത്തിനു സമീപമുള്ള വെയ്‌ഹോ നദിയ്ക്കു മുകളിലെ പാലമാണ് തകര്‍ന്നു വീണത്.


സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. കാറ്റില്‍ പാലം തകരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് സൗത്ത് ഐലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

 

https://twitter.com/LSK_91/status/1110423829933776897