'ഒന്ന് കൂടാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി; മദ്യം നല്‍കി മയക്കി കൊലപ്പെടുത്തി'

By priya.03 10 2022

imran-azhar

 

കോട്ടയം: ആലപ്പുഴ സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി മുത്തുകുമാറിന്റെ വെളിപ്പെടുത്തല്‍ കേട്ട് പൊലീസുകാര്‍ പോലും ഞെട്ടി.'ഒന്നു കൂടാമെന്നു പറഞ്ഞു വിളിച്ചു വരുത്തിയതാണ്. മദ്യം നല്‍കി മയക്കിയാണു കൃത്യം നിര്‍വഹിച്ചത്. പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്'പൊലീസിനോടു പ്രതി കുറ്റസമ്മതം നടത്തി. എന്തിനാണ് കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന് മുത്തുകുമാര്‍ മറുപടി നല്‍കിയില്ല.


ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നെ അബദ്ധം പറ്റിയെന്നു പറഞ്ഞു മുത്തുമാര്‍ തടി തപ്പാന്‍ ശ്രമിച്ചു. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായി ചോദ്യം ചെയ്യല്‍. കൃത്യമായ തെളിവുകള്‍ നിരത്തി പൊലീസ് ചോദിച്ചതോടെ മുത്തുകുമാര്‍ പതറി.

 

അവസാനമാണ് കൃത്യം നടത്തിയത് താന്‍ അടക്കം 3 പേരാണെന്ന് സമ്മതിച്ചത്.ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി സി.ജി.സനല്‍ കുമാറിന്റെ നേതൃത്വത്തില്‍ 3 സിഐമാര്‍ ഉള്‍പ്പെടെ 20 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.


കഴിഞ്ഞ മാസം 26ന് ഉച്ചയോടെയാണ് എസി കോളനിയിലെ വീട്ടിനുള്ളില്‍ ബിന്ദുമോനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.പിടിയിലായ മുത്തുകുമാറും സുഹൃത്തുക്കളും ചേര്‍ന്നു ബിന്ദുമോനെ മര്‍ദിച്ചു കൊലപ്പെടുത്തിയ ശേഷം വീടിന്റെ ചായ്പില്‍ എത്തിച്ച് കുഴിച്ചുമൂടി. പിന്നീട് മുത്തുകുമാറിന്റെ സുഹൃത്തുക്കള്‍ തിരിച്ചു പോയി.

 

 

OTHER SECTIONS