പോലീസ് ഡ്രൈവർക്ക് എഡിജിപിയുടെ മകളുടെ മർദ്ദനം

By Sooraj.14 Jun, 2018

imran-azhar

 

 


തിരുവനന്തപുരം: അഡീഷണൽ ഡിജിപിയുടെ ഡ്രൈവർ ഗവാസ്കറിനാണ് ഇങ്ങനൊരു ദുരനുഭവം ഉണ്ടായത്. സംഭവത്തെ കുറിച്ച് ഗാവസ്‌കർ പറയുന്നതിങ്ങനെ: ' എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത സവാരിക്കായി ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോയി തിരികെ വരുന്ന വഴിക്കാണ് എഡിജിപിയുടെ മകൾ ഗവാസ്കറിനെ അസഭ്യം പറയാൻ തുടങ്ങിയത്. എന്നാൽ ഇത് എതിർത്തതോടെ ഗവാസ്കറിനെ മൊബൈൽ ഫോൺ ഉപയോഗിച്ച് തലയുടെ പുറകിൽ മർദിക്കുകയായിരുന്നു'. ഇതിനു മുൻപും ഭാര്യയും മകളും തന്നെ അസഭ്യം പറഞ്ഞിട്ടുണ്ടെന്നാണ് ഗാവസ്‌കർ പറയുന്നത്. ഈ സംഭവം എഡിജിപിയോട് പറഞ്ഞതിലുള്ള അമർശമാകും ഇന്നത്തെ ആക്രമണത്തിന് കാരണം എന്നും ഗാവസ്‌കർ പറയുന്നു. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ക്കെതിരെയാണ് ഗാവസ്‌കർ കേസ് നൽകിയിട്ടുള്ളത്.

OTHER SECTIONS