പൊലീസ് ആസ്ഥാനത്തിന് മുകളില്‍ വീണ്ടും ഡ്രോണ്‍; അന്വേഷണം തുടങ്ങി

By anju.26 03 2019

imran-azhar


സംസ്ഥാന പോലീസ് ആസ്ഥാനത്തിന് മുകളില്‍ വീണ്ടും ഡ്രോണ്‍ ഡ്രോണ്‍ കണ്ടെത്തി. ഇന്നലെ രാത്രി രാത്രി പത്തരയോടെയാണ് പോലീസ് ആസ്ഥാനത്തിന്റെ അഞ്ചാം നിലയ്ക്കു സമീപം അജ്ഞാതര്‍ നിയന്ത്രിച്ച ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടത്. സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പോലീസുകാര്‍ ഡ്രോണ്‍ ക്യാമറ കണ്ടതിനെ തുടര്‍ന്ന് മേലധികാരികളെ അറിയിക്കുകയായിരുന്നു. സംഭവത്തില് പോലീസ് അന്വേഷണം തുടങ്ങി.


രണ്ട് മാസം മുമ്പ് പോലീസ് ആസ്ഥാനത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലെ പരിപാടികളുടെ ചിത്രീകരണത്തിനായി എത്തിച്ച ഡ്രോണ്‍ നിയന്ത്രണം വിട്ട് ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപം എത്തിയിരുന്നു. ശേഷം മുന്നറിയിപ്പ് നല്‍കിയതിന് കസ്റ്റഡിയിലെടുത്ത് ഡ്രോണ്‍ വിട്ടുകൊടുക്കുകയായിരുന്നു. ഇത്തരത്തില്‍ സംഭവിച്ച പിഴവാണോ അതോ ഗൗരവമുള്ള വിഷയമാണോയെന്ന കാര്യം അന്വേഷിക്കുകയാണെന്ന് പോലീസ് വ്യക്താമാക്കിയത്.കഴിഞ്ഞ ദിവസം വേളി വിഎസ്എസ് സിക്കു സമീപവും കോവളം ബീച്ച് ഭാഗത്തും പറന്ന അജ്ഞാത ഡ്രോണിനെ കുറിച്ചു പോലീസിന് ഇതേവരെ കാര്യമായ വിവരം ലഭിച്ചില്ല.

 

 

OTHER SECTIONS