ജമ്മുകശ്മീരിൽ സ്ഫോടക വസ്തു വഹിച്ച ഡ്രോൺ പൊലീസ് വെടിവെച്ചിട്ടു

By sisira.23 07 2021

imran-azhar

 

 

 
ദില്ലി: ജമ്മുകശ്മീരിൽ സ്ഫോടക വസ്തു വഹിച്ചിരുന്ന ഡ്രോൺ പൊലീസ് വെടിവെച്ചിട്ടു. കനാചക് അതിർത്തി മേഖലയിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് സംഭവം നടന്നത്.

 

അഞ്ചു കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ച ഹെക്സാകോപ്ടർ ഡ്രോൺ ആണ് വെടിവച്ചിട്ടത്.


അതിനിടെ, സോപോറിൽ രണ്ട് ലഷ്കർ ഇ തൊയ്ബ ഭീകരരെ സേന വധിച്ചു. ഇന്നലെ രാത്രി ഉണ്ടായ ആക്രമണത്തിലാണ് ഭീകരരെ വധിച്ചത്.

 

ഏറ്റുമുട്ടൽ അവസാനിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.

OTHER SECTIONS