പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലനിൽക്കുമ്പോൾ പി.എം കെയേഴ്സ് എന്ന പുതിയ ഫണ്ട് എന്തിന്? തോമസ് ഐസക്

By Akhila Vipin .03 04 2020

imran-azhar

 


തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലനിൽക്കുമ്പോൾ പി.എം കെയേഴ്സ് എന്ന പുതിയ ഫണ്ട് എന്തിനെന്ന ആശങ്കകളും സംശയങ്ങളും നീക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിപോലെ കേരളത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽപ്പെട്ടവർക്കും അവശതയനുഭവിക്കുന്നവർക്കും ദുരിതാശ്വാസമെത്തിക്കാൻ വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സംഭാവനയാണ് ഈ ഫണ്ട്. ഇവിടെ നിന്നും പണം ചെലവഴിക്കുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ടെന്നും ആ ചട്ടങ്ങൾക്കു വ്യത്യസ്തമായി പണം ചെലവഴിക്കണമെങ്കിൽ കേരളത്തിൽ കാബിനറ്റിന്റെ അംഗീകാരം വേണമെന്നും തോമസ് ഐസക് പറഞ്ഞു.

 


പിഎം കെയേഴ്സ് ഫണ്ടിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യതയില്ല. പലകാര്യങ്ങൾക്കും വ്യക്തതയില്ല. പിഎം കെയറിൽ നൽകുന്ന സംഭാവനകൾക്ക് എങ്ങനെയാണ് ആദായനികുതി ഇളവ് ലഭിക്കുക. മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകുന്ന സംഭാവനയ്ക്ക് സെക്ഷൻ 80 ( G) പ്രകാരം 100 ശതമാനം ആദായനികുതി ഇളവ് ലഭ്യമാണെന്നും എന്നാൽ പിഎം കെയേഴ്സിന്റെ കാര്യത്തിൽ എങ്ങനെയാണ് ഇളവ് ലഭിക്കുകകയെന്നും PMNRF പോലെ 100 % നികുതിയിളവുണ്ടോ, അതോ പ്രൈവറ്റ് രജിസ്ട്രഡ് ചാരിറ്റി മാതിരി 50% ആണോ ഇളവെന്നും അദ്ദേഹം ചോദിക്കുന്നു.

 


ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപത്തിൽ,

 

 

 

 

 

 

OTHER SECTIONS