സംഘികളേ, ഗുജറാത്തൊന്നും ആരും മറന്നിട്ടില്ല, മറക്കാൻ ഉദ്ദേശിച്ചിട്ടുമില്ല; തോമസ് ഐസക്

By Akhila Vipin .15 01 2020

imran-azhar

 

കുറ്റ്യാടിയിൽ പ്രകടനത്തിനിടെ വിദ്വേഷം നിറഞ്ഞ പ്രകോപന മുദ്രാവാക്യവുമായി ബിജെപിക്കെതിരെ ധനകാര്യമന്ത്രി ഡോ:തോമസ് ഐസക്ക്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് ബിജെപിക്കെതിരെ പ്രകോപന മുദ്രാവാക്യവുമായി തോമസ് ഐസക് എത്തിയത്.

 

ഗുജറാത്തിൽ തങ്ങൾ നടത്തിയ കൊലയും കൊള്ളിവെയ്പ്പും ബലാത്സംഗങ്ങളും ഓർമ്മയില്ലേയെന്നാണ് പരസ്യമായി അവര്‍ ചോദിക്കുന്നതെന്നും ഏതറ്റം വരെ അധപ്പതിച്ച മനുഷ്യരാണെന്നു നോക്കൂ, മേൽപ്പറഞ്ഞ പാതകങ്ങളൊക്കെ സ്വന്തം പാർട്ടിക്കാർ നടത്തിയ ധീരകൃത്യങ്ങളായി കരുതി മനസിൽ താലോലിക്കുകയും തക്കം കിട്ടിയാൽ അതൊക്കെ കേരളത്തിലും ആവർത്തിക്കാൻ വെമ്പി നടക്കുകയും ചെയ്യുന്ന ഇരുകാലികൾ നമുക്കു ചുറ്റുമുണ്ടെന്നും അദ്ദേഹം പറയുന്നു.

 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്നാണ് ഉത്തർപ്രദേശിലെ ബിജെപി മന്ത്രി രഘുരാജ് സിംഗിന്റെ ഭീഷണിയെന്നും പൊതുമുതൽ നശിപ്പിച്ചവരെ ആസാമിലെയും ഉത്തർപ്രദേശിലെയും കർണാടകത്തിലെയും ബിജെപി സർക്കാർ പട്ടികളെപ്പോലെ വെടിവെച്ചു കൊന്നുവെന്നാണ് ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ വെളിപ്പെടുത്തലെന്നും പോസ്റ്റിൽ പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപത്തിൽ,

 

OTHER SECTIONS