ബെംഗളൂരു മയക്കുമരുന്ന് കേസ്, നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ

By sisira.12 01 2021

imran-azhar

 


ബെംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതിയും നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരനുമായ ആദിത്യ ആൽവ അറസ്റ്റിലായി. ഇയാൾ മയക്ക് മരുന്ന് കേസിലെ ആറാം പ്രതിയാണ്. ചെന്നൈയിൽ നിന്നാണ് ആദിത്യയെ അറസ്റ്റ് ചെയ്തത്. ഇയാൾ സെപ്തംബർ മുതൽ ഒളിവിലായിരുന്നു.


കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നിന്ന് ആദിത്യയെ അറസ്റ്റ് ചെയ്തത്. കർണാടക മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ.

 

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ പേരുകളിൽ ആദിത്യ ആൽവയുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൻ വിവേക് ഒബ്‌റോയിയുടെ വസതിയിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

 

OTHER SECTIONS