By സൂരജ് സുരേന്ദ്രൻ .23 02 2021
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്കെതിരായ പങ്ക് സംബന്ധിച്ച നുണക്കഥകൾ പൊളിഞ്ഞു വീഴുന്നു.
മയക്കുമരുന്ന് കേസിൽ ബിനീഷിനെ പ്രതിചേർക്കാതെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ബിനീഷിനെ ചോദ്യം ചെയ്തു എന്ന് മാത്രമാണ് ബിനീഷിനെപറ്റി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കോടതിയില്‍ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്.
അതേസമയം ബെംഗളൂരു സെഷന്‍സ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ മേല്‍ക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിനീഷിന്റെ അഭിഭാഷകർ.
അതേസമയം, ബിനീഷ്, മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ലഹരി ഇടപാടിലൂടെ കോടികൾ സമ്പാദിച്ചു എന്നായിരുന്നു ഇഡി കുറ്റപത്രം. ഇതോടെ കേസിൽ ഇരു അന്വേഷണ ഏജൻസികളും രണ്ട് തട്ടിലാകുകയാണ്.