മയക്കുമരുന്ന് കേസ്: ബോളിവുഡിനെ വരിഞ്ഞുമുറുക്കി എന്‍.സി.ബി, അന്വേഷണം പ്രമുഖ നടിമാരിലേക്കും

By Web Desk.24 09 2020

imran-azhar

 

 

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ലഹരിമരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലെ പ്രമുഖ നടിമാരിലേക്കും. കേസിലെ പ്രധാന പ്രതിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവർത്തി അറസ്റ്റിലായതിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. ദീപിക പദുക്കോണിന്റെ പേരാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നത്. ദീപികയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഉടൻ ചോദ്യം ചെയ്യും. ദീപിക പദുക്കോണും ശ്രദ്ധ കപൂറും ഹാഷിഷ് പോലെയുള്ള ലഹരിമരുന്നുകള്‍ ചോദിച്ച് ചാറ്റിങ് നടത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

 

ദീപിക പദുക്കോണ്‍ ഗോവയിലെ ഹോട്ടലില്‍നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ചതായാണ് വിവരം. കൂടാതെ ഫാഷന്‍ ഡിസൈനര്‍ സിമോണെ ഖംബാട്ട, സുശാന്തിന്റെ മാനേജര്‍ ശ്രുതി മോദി, ടി.വി. താരങ്ങളായ അഭിഗെയ്ല്‍, ഭാര്യ സനം ജോഹര്‍ തുടങ്ങിയവര്‍ വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരായിരുന്നു. സിമോണയെ നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ബോളിവുഡിലേക്ക് വ്യാപിച്ചെങ്കിലും പല പ്രമുഖ താരങ്ങളും സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാനും തയ്യാറായിട്ടില്ല.

 

OTHER SECTIONS