കപ്പലിലെ ലഹരിവേട്ട: ആര്യൻ ഖാന് മയക്കുമരുന്ന് എത്തിച്ച ശ്രേയസ് നായര്‍ അറസ്റ്റില്‍

By സൂരജ് സുരേന്ദ്രന്‍.04 10 2021

imran-azhar

 

 

മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ ശ്രേയസ് നായര്‍ അറസ്റ്റില്‍. നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് ശ്രേയസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

 

ഗുര്‍ഗാവില്‍നിന്നാണ് ശ്രേയസ് നായര്‍ അറസ്റ്റിലായതെന്നാണ് വിവരം. ആര്യന്റെ വാട്സ്ആപ് ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രേയസ് നായർ എൻസിബിയുടെ വലയിലാകുന്നത്.

 

എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കു മരുന്നുകള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്‌നെറ്റ് വഴി ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന ഇയാള്‍ ആവശ്യക്കാരില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയിലൂടെയാണ് പ്രതിഫലം വാങ്ങുന്നതെന്നും എൻസിബി പറയുന്നു.

 

ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ആര്യന്റെയും അർബാസിന്റെ മൊബൈൽ ചാറ്റിൽനിന്നാണ് ശ്രേയസിന്റെ വിവരം എൻസിബിക്കു ലഭിച്ചത്.

 

ഇവർ മൂവരും മുമ്പും ചില പാർട്ടികളിൽ ഒരുമിച്ചു പങ്കെടുത്തിരുന്നതായി ചാറ്റിൽനിന്നു വ്യക്തമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 

OTHER SECTIONS