ഇടുക്കിയിൽ ഒന്നരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി

By sisira.26 02 2021

imran-azhar

 


ഇടുക്കി: കുമിളിയിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നരക്കോടി രൂപയുടെ ലഹരിമരുന്നാണ് ഇവിടെനിന്നും പിടികൂടിയത്. ഒരു കിലോ ഹാഷിഷ് ഓയിലും 25 കിലോ കഞ്ചാവും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്.

 

സ്‌പെഷ്യൽ സ്‌ക്വാഡ് അതിർത്തിയിലേക്ക് കടത്തുന്ന ലഹരിമരുന്നുകളെ കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

 

ഇതിനിടെയാണ് കുമളിയിൽ നിന്ന് വൻ ലഹരിമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കട്ടപ്പന സ്വദേശികളായ റെനി, പ്രദീപ്, മഹേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

OTHER SECTIONS