ദുബായ് ബസപകടം: മലയാളി യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By Sooraj Surendran .07 06 2019

imran-azhar

 

 

ദുബായ്: ദുബായിൽ നടന്ന ബസ്സപകടത്തിൽ നിന്നും മലയാളി യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിധിൻ ലാൽജി എന്ന ഇരുപത്തിയൊൻപതുകാരനാണ് അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപെട്ടത്. 31 യാത്രക്കാരുമായി ഒമാനിലെ മസ്ക്കറ്റിൽപോയി മടങ്ങിവരുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെടുന്നത്. ബസിൽ വലതുവശത്ത് മധ്യഭാഗത്തായാണ് നിധിൻ ലാൽ ഇരുന്നത്. അപകടത്തിൽ മരിച്ചവരിലേറെയും ബസിന്റെ ഇടത് ഭാഗത്തിരുന്നവരാണ്. താൻ റാഷിദിയ മെട്രോസ്റ്റേഷനിൽ ഇറങ്ങാൻ തയാറെടുക്കുമ്പോൾ റോഡിലെ ഹൈറ്റ് ബാരിയറിൽ ബസ് ഇ ടിച്ചുകയറുകയായിരുന്നു, നിധിൻ ലാൽ പറഞ്ഞു. അപകടത്തിൽ നിധിന് മുഖത്ത് നിസാര പരിക്കുകൾ മാത്രമാണുള്ളത്. അപകടത്തെ തുടർന്ന് കൈവശമുണ്ടായിരുന്ന രേഖകൾ നഷ്ടപ്പെട്ടതായി നിധിൻ ലാൽ പറഞ്ഞു. ഒമാനിൽ അവധി ആഘോഷത്തിനു ശേഷം ദുബായിലേക്ക് തിരിച്ചുവരികയായിരുന്നു നിധിൻ. മലയാളികളുൾപ്പെടെ 17 പേരാണ് അപകടത്തിൽ മരിച്ചത്.

OTHER SECTIONS