ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മൂവാറ്റുപുഴ സ്വദേശിക്ക് ഏഴ് കോടി സമ്മാനം

By Web Desk.08 04 2021

imran-azhar

 


കോട്ടയം: മൂവാറ്റുപുഴ ആരക്കുഴ പെരിങ്ങഴ ചേറ്റൂര്‍ വീട്ടില്‍ ജോര്‍ജ് തോമസിനെ തേടി ഏഴു കോടിയുടെ ഭാഗ്യമെത്തി. 10 ലക്ഷം യു.എസ്. ഡോളര്‍ (ഏഴ് കോടി) സമ്മാനത്തുകയുള്ള ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയര്‍ ആന്‍ഡ് ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് ജോര്‍ജ് കോടിപതിയായത്.

 

ദുബായി രാജ്യാന്തര വിമാനത്താവളത്തിലെ ജീവനക്കാരനായ ജോര്‍ജ് തോമസ് പെരിങ്ങഴയിലെ കര്‍ഷക കുടുംബത്തിലെ അംഗമാണ്.

 


ഏഴു വര്‍ഷമായി ദുബായിലാണ് താമസം. ദുബായ് വിമാനത്താവളത്തില്‍ നടന്ന 355-ാം നറുക്കെടുപ്പില്‍ ജോര്‍ജെടുത്ത 2016 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

 


ജോര്‍ജ് മികച്ച വോളിബോള്‍ കളിക്കാരനായിരുന്നു. നാട്ടില്‍ ജോലിയും കൃഷിയും വോളിബോള്‍ കളിയുമായി കഴിഞ്ഞ ശേഷമാണ് ജോര്‍ജ് വിദേശത്തേക്ക് പോയത്.

 

 

 

 

OTHER SECTIONS