ഒസിഐ കാര്‍ഡ് പുതുക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

By Sooraj Surendran.15 05 2021

imran-azhar

 

 

ദുബായ്: ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് പുതുക്കുന്നതിന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

 

ഇതനുസരിച്ച് 20 വയസ്സിന് മുമ്പ് ഒസിഐ കാര്‍ഡ് നേടുന്നവര്‍ 20 വയസ്സ് പൂര്‍ത്തിയായ ശേഷം ഒരു തവണ മാത്രം കാര്‍ഡ് പുതുക്കിയാല്‍ മതിയാകും.

 

50 വയസ്സ് പൂര്‍ത്തിയായവര്‍ പുതിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും പുതിയ ഫോട്ടോയും ഒസിഐ പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യണം.

 

50 വയസ്സ് കഴിഞ്ഞവര്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച് മൂന്നു മാസത്തിനുള്ളില്‍ ഈ രേഖകള്‍ അപ്‍ലോഡ് ചെയ്താല്‍ മതിയാകും.

 

പുതിയ മാർഗനിർദേശം അനുസരിച്ച് പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി അപ്‍ലോഡ് ചെയ്യേണ്ട ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഇത് സൗജന്യമായി ചെയ്യാനാകും.

 

OTHER SECTIONS