ദുബൈ ഭരണാധികാരി 700 തടവുകാര്‍ക്ക് മാപ്പു നല്‍കി വിട്ടയച്ചു

By Abhirami Sajikumar .16 May, 2018

imran-azhar
ദുബൈ: റമദാന് മുന്നോടിയായി ദുബൈ ഭരണാധികാരിയും യുഎ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 700 തടവുകാരെ വിട്ടയച്ചു. വിവിധ രാജ്യക്കാരേയാണ് കുറ്റവിമുക്തരാക്കി വിട്ടയച്ചത്.

ഷെയ്ഖ് മുഹമ്മദിന്റെ നടപടി സമൂഹത്തെ പോസ്റ്റീവ് ആയി സ്വാധീനിക്കുമെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ എസ്സാം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു. ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു. ദുബൈ പോലീസിന്റെ സഹായത്തോടെയാണിത് നടപ്പാക്കിയത്. 

OTHER SECTIONS