വീണ്ടും വീണ്ടും ചെരിപ്പ് താഴോട്ട്; അവസാനം ചെരിപ്പ് എടുത്തു കൊടുത്തു ഈ താറാവ്

By Chithra.26 08 2019

imran-azhar

 

ഒട്ടും പ്രതീക്ഷിക്കാത്തിടത്ത് സഹായം കിട്ടുമ്പോൾ ആദ്യം ഒന്ന് ഞെട്ടും. ഇവിടെയും അത് തന്നെയാവും സംഭവിച്ചിട്ടുണ്ടായിരിക്കുക. താഴെ വീണു പോയ ഒരു കുട്ടിയുടെ ചെരിപ്പ് എടുത്തു കൊടുക്കാൻ സഹായിക്കുന്ന താറാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

 

വീഡിയോയുടെ ആദ്യ നിമിഷങ്ങളിൽ ചെരിപ്പ് താഴെ പോയതിൽ വിഷമിച്ചിരിക്കുന്ന കുട്ടിയെ കാണാം. തുടർന്ന് കഷ്ടപ്പെട്ട് ഈ ചെരിപ്പ് തിരികെ ഉടമസ്ഥന് കൊടുക്കാൻ ശ്രമിക്കുന്ന താറാവിനെയും കാണാം. പലതവണ കോക്കിൽ നിന്ന് താഴേക്ക് വീണുപോയെങ്കിലും അവസാനം താറാവ് ആ ചെരിപ്പ് കുട്ടിക്ക് കൈമാറുന്നതും കാണാം.

 

മൈല അഗ്വിലാ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് വീഡിയോ വന്നത്.

 

 

 

OTHER SECTIONS