നെതര്‍ലന്‍ഡ്‌സില്‍ ലോക്ക്ഡൗണ്‍; യൂറോപ്പില്‍ കോവിഡ് വ്യാപിക്കുന്നു

By RK.13 11 2021

imran-azhar


ആംസ്റ്റര്‍ഡാം: നെതര്‍ലന്‍ഡ്‌സില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗണ്‍.

 

യൂറോപ്പില്‍ കോവിഡ് വ്യാപിക്കുകയാണ്. നിലവില്‍ ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ്.

 

നെതര്‍ലന്‍ഡിലെ 82 ശതമാനം ആളുകളും വാക്‌സീന്‍ സ്വീകരിച്ചിരുന്നു. വെള്ളിയാഴ്ച 16,364 പേര്‍ക്കാണ് നെതര്‍ലന്‍ഡ്‌സില്‍ രോഗം സ്ഥിരീകരിച്ചത്.

 

ഇതിനു മുമ്പത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20 ന് ആയിരുന്നു. 12,997 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ്‌സ്-നോര്‍വേ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കില്ല.

 

 

 

OTHER SECTIONS