നെതര്‍ലന്‍ഡ്‌സില്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 89 വയസ്സുകാരി മരിച്ചു

By Sooraj Surendran.14 10 2020

imran-azhar

 

 

ആംസ്റ്റര്‍ഡം: നെതര്‍ലന്‍ഡ്‌സില്‍ കോവിഡ് ഭേദമായി രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 89 വയസ്സുകാരി മരിച്ചു. ലോകത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു കേസ് റിപ്പോർട്ട് ചെയ്യുന്നത്. ബോണ്‍ മാരോ ക്യാന്‍സറിനും ചികിത്സയിലായിരുന്ന ഇവർക്ക് കോവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയിരുന്നു. തുടർന്ന് കീമോതെറാപ്പി നടത്തി വരികയായിരുന്നു. ഈ ഘട്ടത്തിലാണ് ഇവർക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചത്. കടുത്ത ശ്വാസതടസ്സവും, പണിയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച 23 കേസുകളാണ് ലോകത്താകമാനം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 22 കേസുകള്‍ പൂര്‍ണമായും ഭേദമായി.

 

OTHER SECTIONS