വീട്ടമ്മയെ മാനഭംഗപ്പെടുത്തി, നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

By Sooraj Surendran.22 09 2019

imran-azhar

 

 

ആലപ്പുഴ: ആലപ്പുഴയിൽ വീട്ടമ്മയെ മാനഭംഗപ്പെടുത്തി, നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ വള്ളിക്കുന്നം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സിദ്ധിഖിനെ പുറത്താക്കുമെന്നാണ് സൂചന. ഇതേക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. പോലീസ് നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

OTHER SECTIONS